Sunday, May 3, 2009

അല്‍പം മീശപുരാണം

എന്റെ സിനിമാജീവിതത്തില്‍ മീശ വരുത്തിയ മാറ്റം വളരെ വലുതാണ്. കൂടെവിടെയിലെ സ്കൂള്‍ കുട്ടിയായ രവി പുത്തൂരാന്‍ ക്ളീന്‍ ഷേവായിരുന്നില്ല. പൊടിമീശയും താടിയുമുണ്ടായിരുന്നു ആ സിനിമയില്‍ എനിക്ക്. പിന്നീട്, പത്മരാജന്റെ തന്നെ 'പറന്ന് പറന്ന് പറന്ന്', ഐവി ശശിയുടെ ഉയരങ്ങളില്‍ തുടങ്ങിയ ചിത്രങ്ങളിലും മീശവച്ചാണു ഞാന്‍ അഭിനയിച്ചത്. പക്ഷേ, ബാക്കി ഏതാണ്ട് മുഴുവന്‍ ചിത്രങ്ങളിലും ക്ളീന്‍ ഷേവ് ചെയ്ത മുഖമായിരുന്നു എനിക്ക്. ദക്ഷിണേന്ത്യന്‍ സിനിമയിലെ, പ്രത്യേകിച്ച് മലയാള സിനിമയിലെ നടന്‍മാര്‍ക്ക്, മീശ ഒരു അവിഭാജ്യ ഘടകമായിരുന്നു അതുവരെ. ഹിന്ദി സിനിമാതാരങ്ങളായിരുന്നു മീശയില്ലാതെ അഭിനയിച്ചിരുന്നവര്‍. സത്യന്‍, നസീര്‍, ജയന്‍, സുകുമാരന്‍, സോമന്‍ തുടങ്ങിയ പഴയകാല താരങ്ങള്‍ക്കെല്ലാം മീശയുണ്ടായിരുന്നു. പിന്നീട് മമ്മൂട്ടി, മോഹന്‍ലാല്‍ കാലമെത്തിയപ്പോള്‍ അവരും മീശ ഒഴിവാക്കിയില്ല. എനിക്കു തോന്നുന്നു, ഞാനാണ് മീശയില്ലാതെ കൂടുതല്‍ നായകവേഷങ്ങള്‍ മലയാളത്തില്‍ ചെയ്തിട്ടുള്ള ഏക നടനെന്ന്. അന്ന്, എന്റെ മീശയില്ലാത്ത മുഖമായിരുന്നു പ്രേക്ഷകര്‍ക്ക് ഇഷ്ടം. മീശവച്ച് അഭിനയിച്ചപ്പോഴൊക്കെ മീശ ഒഴിവാക്കണമെന്ന് അഭ്യര്‍ഥിച്ച് ആരാധകരുടെ കത്തുകള്‍ എനിക്കു കിട്ടുമായിരുന്നു. അതുകൊണ്ടു തന്നെ മീശ വയ്ക്കാന്‍ എനിക്കു പിന്നീട് തോന്നിയതുമില്ല. തമിഴില്‍ എത്തിയപ്പോഴും മീശ ഞാന്‍ സ്വീകരിച്ചില്ല. എന്റെ ആദ്യകാല തമിഴ് ചിത്രങ്ങളായ നിലവേ മലരേ, അന്‍പുള്ള അപ്പ തുടങ്ങിയ ചിത്രങ്ങളിലൊക്കെ എനിക്കു മീശയില്ലായിരുന്നു. കോളജ് kകുമാരന്റെ വേഷങ്ങളും പ്രണയകാമുകന്റെ വേഷങ്ങളും തന്നെയാണ് എനിക്ക് ആ സമയത്ത് കിട്ടിക്കൊണ്ടിരുന്നതും. മീശയില്ലാത്തതിന്റെ അപകടം ഞാന്‍ മെല്ലെ മനസിലാക്കി തുടങ്ങിയതും ആ കാലത്താണ്. അങ്ങനെയിരിക്കെയാണ്, കൊച്ചിന്‍ ഹനീഫ എന്നെ വിളിക്കുന്നത്. അദ്ദേഹം സംവിധാനം ചെയ്ത 'വീണമീട്ടിയ വിലങ്ങുകള്‍' എന്ന മലയാള ചിത്രത്തിലെ നായകവേഷം എനിക്കായിരുന്നു. അനീതിക്കെതിരെ പോരാടുന്ന റൌഡിയായ യുവാവിന്റെ വേഷമായിരുന്നു എനിക്ക്. കഥാപാത്രത്തിന്റെ സ്വഭാവരീതികള്‍ വിവരിച്ച ശേഷം കൊച്ചിന്‍ ഹനീഫയാണ് എന്നോട് മീശ വയ്ക്കണമെന്ന് നിര്‍ദേശിച്ചത്. മലയാളത്തില്‍ എനിക്ക് അത്തരം പക്വതയുള്ള വേഷം ആദ്യമായിട്ടായിരുന്നു. അതുകൊണ്ടുതന്നെ, ഒരു മാറ്റത്തിനു വേണ്ടി സന്തോഷപൂര്‍വം ഞാന്‍ മീശ സ്വീകരിച്ചു. ഈ ചിത്രത്തിന്റെ ഷൂട്ടിങ് തീരും മുന്‍പാണ് കെ. ബാലചന്ദര്‍ സാര്‍ 'പുതു പുതു അര്‍ഥങ്ങളി'ലേക്ക് എന്നെ വിളിക്കുന്നത്. മീശവച്ച എന്നെ കണ്ടതോടെ ബാലചന്ദര്‍ സാര്‍ അതു മാറ്റേണ്ടതില്ലെന്നും തന്റെ നായകനും മീശവേണമെന്നും പറഞ്ഞു. പുതു പുതു അര്‍ഥങ്ങള്‍ വന്‍വിജയമാകുക കൂടി ചെയ്തതോടെ മീശ എന്റെ ജീവിതത്തിന്റെ ഭാ•മായി. തമിഴില്‍ വ്യത്യസ്തതയുള്ള നിരവധി കഥാപാത്രങ്ങള്‍ എനിക്കു പിന്നീട് കിട്ടി. ഇതിന്റെ പിന്നെലെല്ലാം മീശയുടെ സ്വാധീനമുണ്ടായിരുന്നു. തമിഴില്‍ മീശയുള്ള എന്റെ മുഖമാണ് അവിടുത്തെ പ്രേക്ഷകര്‍ക്ക് കൂടുതല്‍ പരിചയം. പക്ഷേ, മലയാളത്തില്‍ അങ്ങനെയായിരുന്നില്ലല്ലോ. ഏതായാലും, ഞാന്‍ ഭയപ്പെട്ടതു പോലെ ഒന്നും സംഭവിച്ചില്ല. മീശയുള്ള എന്റെ പുതിയ രൂപം ആളുകള്‍ സ്വീകരിച്ചുവെന്ന് എനിക്കു വൈകാതെ വ്യക്തമായി. അതിനു ശേഷം മീശയില്ലാതെ ഒരു ചിത്രങ്ങളില്‍ പോലും ഞാനിതു വരെ അഭിനയിച്ചിട്ടില്ല. സിനിമാതാരങ്ങളുടെ ഡ്രസിനെക്കുറിച്ചും രൂപത്തെക്കുറിച്ചുമൊക്കെ ആളുകള്‍ ചര്‍ച്ച ചെയ്യാറുണ്ട്. ഒരോ സിനിമയിലും ആ കഥാപാത്രത്തിന്റെ രൂപഭാവങ്ങള്‍ക്കനുസരിച്ച് നടന്റെ രൂപവും മാറേണ്ടതുണ്ട്. അതുകൊണ്ടു തന്നെ, എന്നെ പോലെയുള്ള നടന്‍മാര്‍ക്ക് സൌന്ദര്യത്തിന്റെ കാര്യത്തില്‍ ഏറെ ശ്രദ്ധിച്ചേ മതിയാകൂ. പലപ്പോഴും പല ഇന്റര്‍വ്യുകളിലും എന്നോടു ചോദിക്കാറുള്ള ഒരു ചോദ്യമുണ്ട്. പ്രായം കൂടും തോറും സൌന്ദര്യം കൂട്ടുന്ന വിദ്യ എന്താണെന്നതാണ് അത്. എന്റെ കാര്യം പോകട്ടെ. മമ്മൂട്ടിയുമായുള്ള ഏതാണ്ട് എല്ലാ അഭിമുഖങ്ങളിലും ഈ ചോദ്യം കേള്‍ക്കാം. പലപ്പോഴും പല രസകരമായ മറുപടികളും അദ്ദേഹം പറയുന്നതും കേട്ടിട്ടുണ്ട്. എന്നോടു ചോദിക്കുന്നവരോടു ഞാന്‍ പറയുന്ന ഒറ്റവാക്കിലുള്ള ഉത്തരം ഇതാണ്: 'മനസ് നന്നായാല്‍ മതി, മുഖവും നന്നാകും.' ആരോ•്യത്തിന്റെയും സൌന്ദര്യത്തിന്റെയും കാര്യത്തില്‍ മറ്റുപല നടന്‍മാരെയും പോലെ ഞാനും വളരെ ശ്രദ്ധാലുവാണ്. അതു ശ്രദ്ധിക്കാതിരുന്നാല്‍ നഷ്ടമാകുന്നത് ചോറിനുള്ള വകയാണ്. അഭിനയമാണ് തൊഴിലെങ്കില്‍ ഇക്കാര്യമൊക്കെ ശ്രദ്ധിച്ചേ മതിയാവൂ. എല്ലാ ദിവസവും മുടങ്ങാതെ ജിമ്മില്‍ പോയി ശരീരസൌന്ദര്യം നിലനിര്‍ത്താന്‍ ഞാന്‍ സമയം കണ്ടെത്താറുണ്ട്. ചെന്നൈയിലുണ്ടെങ്കില്‍ എല്ലാ ദിവസവും രാവിലെ ഏഴരയ്ക്ക് ഞാന്‍ ജിമ്മിലുണ്ടാവും. അതു മുടക്കാറില്ല. ഷൂട്ടിങ്ങിനായി ദൂരെ സ്ഥലങ്ങളില്‍ പോകുമ്പോഴാണ് പ്രശ്നം. പലപ്പോഴും പല ഉള്‍നാടന്‍ •ാമങ്ങളിലാവും ഷൂട്ടിങ്. അല്ലെങ്കില്‍ നല്ല ജിം ഇല്ലാത്ത സ്ഥലങ്ങളില്‍. അതോടെ ആകെ പ്രശ്നമാകും. ജിം ഇല്ലാത്ത സ്ഥലമാണെങ്കില്‍ ആദ്യ ദിവസങ്ങളില്‍ ചില •ൌണ്ട് എക്സസൈസുകളൊക്കെ ചെയ്തു പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കും. ഒന്നോ രണ്ടോ ദിവസം അങ്ങനെ കഴിയുമ്പോഴേക്കും നമ്മള്‍ മടുക്കും. മമ്മൂട്ടിയെയും ലാലിനെയും പോലുള്ള താരങ്ങള്‍ വ്യായാമത്തിനുള്ള ഉപകരണങ്ങള്‍ സഹിതമാണ് സെറ്റിലെത്തുന്നത്. ഒരു മിനി ജിം അവര്‍ക്കൊപ്പമുണ്ടാവും. ഒരു കാരണവശാലും വ്യായാമത്തിന് അവര്‍ മുടക്കം വരുത്താറില്ല. പലപ്പോഴും ഇവരുടെ സാന്നിധ്യമാണ് ഇത്തരം സ്ഥലങ്ങളില്‍ എന്നെയും സഹായിക്കുന്നത്. മഹാസമുദ്രത്തിന്റെ സെറ്റില്‍ ലാലിന്റെ മിനി ജിം ഉണ്ടായിയിരുന്നതിനാല്‍ ഞാനും രക്ഷപ്പെട്ടു. എന്റെ കാര്യവും അങ്ങനെ നടന്നുകിട്ടി. പക്ഷേ, മറ്റുപലപ്പോഴും അതു നടക്കാറില്ല. ചെന്നൈയിലാണെങ്കില്‍ എല്ലാ ദിവസവും കൃത്യമായി നടക്കാന്‍ പോകാന്‍ പറ്റിയ നിരവധി സ്ഥലങ്ങളുണ്ട്. കേരളത്തില്‍ അങ്ങനെ നടക്കാന്‍ നമുക്കു പറ്റില്ല. വീട്ടില്‍ നിന്ന് ഷൂട്ടിങ്ങിനായി എത്തുന്ന ആദ്യദിവസങ്ങളില്‍ നമ്മള്‍ വളരെ ഫ്രഷ് ആയിരിക്കും. എന്നാല്‍, പിന്നീടുള്ള ദിവസങ്ങളില്‍ നമ്മുടെ മുഖം തന്നെ മാറിമാറി വരും. സ്റ്റണ്ട് സീനുകളും മറ്റും കഴിയുമ്പോള്‍ ഒരു വല്ലാത്ത അവസ്ഥയിലാവും. നടന്‍മാരുടെ സൌന്ദര്യത്തെയും ആരോ•്യത്തെയും പറ്റി നല്ലൊരു ശതമാനം സംവിധായകര്‍ക്കും ആശങ്കയുണ്ട്. ആര്‍ട്ടിസ്റ്റുകള്‍ക്ക് പരമാവധി സൌകര്യങ്ങള്‍ നല്‍കാന്‍ ഇത്തരം ബുദ്ധിയുള്ള സംവിധായകര്‍ ശ്രദ്ധവയ്ക്കും. സ്റ്റണ്ട് സീനുകളും മറ്റും അവസാനത്തേക്കു മാറ്റിവച്ച് പ്രണയരം•ങ്ങളും മറ്റും ഇവര്‍ ആദ്യമെടുക്കും. അപകടസാധ്യതയുള്ള സ്റ്റണ്ട് സീനുകള്‍ ആദ്യമെടുത്താല്‍ മുഖത്ത് വരുന്ന ഒരു ചെറിയ മുറിവോ പോറലോ വരെ പിന്നീടുള്ള സീനുകള്‍ക്ക് പ്രശ്നമാകും. മലയാള താരങ്ങളുടെ ഇടയില്‍ മമ്മൂട്ടിയാണ് വ്യായാമത്തിലും മറ്റും ഏറെ ശ്രദ്ധ വയ്ക്കുന്ന ആള്‍. സൌന്ദര്യം നിലനിര്‍ത്തുന്നതിലല്ല, അത് വര്‍ധിപ്പിക്കുന്നതിലാണ് അദ്ദേഹം ശ്രദ്ധിക്കുന്നത്. ഈ പ്രായത്തിലും പ്രണയരം•ങ്ങളില്‍ അദ്ദേഹം അഭിനയിക്കുമ്പോള്‍ നമുക്കു മടുപ്പുതോന്നാത്തതിന്റെ രഹസ്യവും മറ്റൊന്നല്ല. 25 വര്‍ഷം മുന്‍പ് കൂടെവിടെയില്‍ എനിക്കൊപ്പം അഭിനയിച്ച മമ്മൂട്ടിയെക്കാള്‍ ചെറുപ്പമാണ് ഇപ്പോഴുള്ള മമ്മൂട്ടി. ഒരു വണ്ടി നിറയെ വ്യായാമത്തിനുള്ള ഉപകരണങ്ങളുമായി സെറ്റിലേക്ക് വരുന്ന താരങ്ങളെ കാണുമ്പോള്‍ ജാഡയാണ് എന്ന മട്ടില്‍ ചിലരൊക്കെ പ്രതികരിക്കാറുണ്ട്. ഇതിനെ ജാഡ എന്നു വിളിക്കരുത്. ഇത് ഞങ്ങളുടെ നിലനില്‍പിന്റെ പ്രശ്നമാണ്. അമിതാഭ് ബച്ചന്‍ മൂന്നാറില്‍ ഷൂട്ടിങ്ങിനു വന്നപ്പോള്‍ തന്റെ വ്യായാമത്തിനുള്ള സാമ•ഹികള്‍ വിമാനത്തില്‍ കയറ്റിയാണ് കൊണ്ടുവന്നത്. ഇത്ും ജാഡയാണെന്നു പറയുമോ? മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും നിലനില്‍പ്പിന്റെ പിന്നിലുള്ള രഹസ്യം അവരുടെ അഭിനയവൈഭവം മാത്രമല്ല, ആരോ•്യം കൂടിയാണെന്നു ഞാന്‍ പറയും. ലാലിന് ഇപ്പോഴും ആക്ഷന്‍ രം•ങ്ങളില്‍ തിളങ്ങാന്‍ കഴിയുന്നത് വ്യായാമം കൃത്യമായി ചെയ്യുന്നതു കൊണ്ടു മാത്രമാണ്. വണ്ണം തോന്നിക്കുന്ന ശരീരപ്രകൃതിയാണെങ്കിലും കരുത്തിന്റെയും സ്റ്റാമിനയുടെയും കാര്യത്തില്‍ ലാല്‍ മോശക്കാരനല്ല. വ്യായാമത്തിന്റെ കാര്യത്തില്‍ ഇപ്പോഴുള്ള പല പുതിയ താരങ്ങളും ശ്രദ്ധ വയ്ക്കാറില്ല. സ്റ്റണ്ട് രം•ങ്ങളിലൊക്കെ ഇത് പെട്ടെന്നു മനസിലാവും. കാഴ്ചയില്‍ തടിമാടന്‍മാരായി തോന്നുന്ന പല വില്ലന്‍മാരും ആക്ഷന്‍ സീനുകള്‍ ഷൂട്ട് ചെയ്യുമ്പോള്‍ തളര്‍ന്നുപോകുന്നതു കണ്ടിട്ടുണ്ട്. ഒരു ഷോട്ട് എടുത്തു കഴിയുമ്പോഴെ പുറംവേദന, കാലുവേദന എന്നൊക്കെ പറഞ്ഞ് അവര്‍ പുളയാന്‍ തുടങ്ങും. ചെറുപ്പക്കാരായ താരങ്ങള്‍ ഇപ്പോഴെ ഇങ്ങനെ തളര്‍ന്നാല്‍ പ്രായമാകുമ്പോള്‍ എന്തായിരിക്കും അവരുടെ അവസ്ഥ എന്നു ഞാന്‍ ചിന്തിക്കാറുണ്ട്.

9 comments:

 1. meesha illatha rahman ayirunnu kooduthal romantic

  ReplyDelete
 2. 25 വര്‍ഷം മുന്‍പ് കൂടെവിടെയില്‍ എനിക്കൊപ്പം അഭിനയിച്ച മമ്മൂട്ടിയെക്കാള്‍ ചെറുപ്പമാണ് ഇപ്പോഴുള്ള മമ്മൂട്ടി.

  ReplyDelete
 3. meesha ondengilum illengilum u r simply superb!

  ReplyDelete
 4. meesha venam. i like u more in meesha.
  sandhya

  ReplyDelete
 5. Longtime you are acting with Moustache, but for a change, we would like to see you a film without moustache, just try one of your future malayalam movie.

  R & R

  ReplyDelete
 6. A scene with slight beard with moustach in "Musafir" is simply superb (first time Rehaman appearing like this get-up) just like Arab a prince. you are still 25 as fazil said.

  What about Musafir release???

  ReplyDelete
 7. When and What Fazil Said...Pls explain here...

  Bindu Menon

  ReplyDelete
 8. I had read an article about Rehman while interviewing Fazil by "Vellinakshathram" magazine during the production progress of "Moz N Cat". For more info, visit Vellinakshathram website archive.

  ReplyDelete

Related Posts Plugin for WordPress, Blogger...