Saturday, September 12, 2009

കഥാപാത്രങ്ങളുടെ പക്വത

ഷോട്ടുകളെടുക്കുന്നതില്‍ മലയാളത്തില്‍ ഐ.വി. ശശി കാണിച്ച കയ്യടക്കവും വേവും തമിഴില്‍ ഞാന്‍ കാണുന്നത് പുതു പുതു അര്‍ത്ഥങ്ങളുടെ സെറ്റിലാണ്. തമിഴിലെ ഒന്നാംനിര സംവിധായകനായ കെ. ബാലചന്ദറിന്റെ സെറ്റില്‍. എന്റെ സിനിമാജീവിതത്തില്‍ വഴിത്തിരിവായ ആ ചിത്രത്തിലേക്ക് നായകനായി ഞാന്‍ എത്തുന്നതിനു പിന്നിലും ശശിയേട്ടനുണ്ടായിരുന്നു.
തമിഴില്‍ എന്റെ കുറെ ചിത്രങ്ങള്‍ വന്നുകഴിഞ്ഞ സമയം. ആദ്യ ചിത്രമായ നിലവേ മലരേ പോലെ ഒരു വലിയ ഹിറ്റ് പിന്നീടുള്ള ചിത്രങ്ങളൊന്നും തന്നെ നല്‍കിയല്ല. ശിവാജി സാറിനൊപ്പം അഭിനയിച്ച അന്‍പുള്ള അപ്പ, പ്രഭുവിനൊപ്പം അഭിനയിച്ച ഒരുവര്‍ വാഴും ആലയം തുടങ്ങിയ ചിത്രങ്ങളൊക്കെ തരക്കേടില്ലാത്ത വിജയം നേടിയെങ്കിലും അതൊന്നും ഒരു വലിയ ഹിറ്റ് എന്ന വിശേഷണത്തിനു ചേരുന്നവയായിരുന്നില്ല. മലയാളത്തില്‍ നിന്ന് അപ്പോഴേക്കും ഞാന്‍ ഏതാണ്ട് പൂര്‍ണമായി തന്നെ തമിഴിലേക്ക് ചുവടുമാറ്റപ്പെട്ടിരുന്നു. ഇടയ്ക്കിടെ ഒന്നോ രണ്ടോ ചിത്രങ്ങളില്‍ അഭിനയിച്ചുവെന്നു മാത്രം. കിട്ടുന്ന ചിത്രങ്ങളൊക്കെ മുന്‍പിന്‍ നോക്കാതെ അഭിനയിച്ചു. കുറെ ചിത്രങ്ങള്‍ സ്വന്തം പേരിലായി എന്നതൊഴിച്ചാല്‍ ഒരു നടന്‍ എന്ന നിലയില്‍ എനിക്കു നേട്ടമാകുന്ന അഭിനയപ്രാധാന്യമുള്ള നല്ല വേഷങ്ങളൊന്നും അക്കൂട്ടത്തില്‍ ഇല്ലായിരുന്നു.
അങ്ങനെയിരിക്കെയാണ് എനിക്ക് ഒരു ദിവസം ഐ.വി. ശശിയുടെ ഫോണ്‍ കോള്‍ വരുന്നത്. സംവിധായകന്‍ കെ. ബാലചന്ദറിനെ പോയി കാണണമെന്നായിരുന്നു അദ്ദേഹത്തിന്റെ സന്ദേശം.
കെ. ബാലചന്ദര്‍ അന്നു തമിഴ് സിനിമയിലെ കിരീടം വയ്ക്കാത്ത രാജാവാണ്. സൂപ്പര്‍ഹിറ്റുകള്‍ നിരവധി. രജനീകാന്തിനെയും കമലാഹാസനെയുമൊക്കെ സൂപ്പര്‍താര പദവിയിലേക്ക് എത്തിച്ച സൂപ്പര്‍ സംവിധായകന്‍. വ്യത്യസ്തതയുള്ള പ്രമേയവും അവതരണവും കൊണ്ടാണ് അദ്ദേഹം ചിത്രങ്ങളൊക്കെ വിജയിപ്പിച്ചിരുന്നത്. തമിഴ് സൌന്ദര്യം പകര്‍ത്തുന്നതിലും ജനഹൃദയങ്ങളിലേക്ക് നേരിട്ടെത്തുന്ന വിധത്തില്‍ കഥ പറയുന്നതിലും സമര്‍ത്ഥന്‍.
ഞാനന്ന് ബാംഗൂരിലാണ് താമസം. ശശിയേട്ടന്‍ എന്നോടു ഇക്കാര്യം പറഞ്ഞു ഫോണ്‍ വച്ചപ്പോള്‍ തന്നെ ഞാന്‍ ബാലചന്ദര്‍ സാറിനെ വിളിച്ചു. സൌകര്യം പോലെ ചെന്നൈയിലെത്തി തന്നെ കാണണമെന്നു മാത്രമേ അദ്ദേഹം പറഞ്ഞുള്ളു. ഞാന്‍ വൈകിച്ചില്ല. ഷൂട്ടിങ്ങിന് ഒരു ദിവസത്തെ ഇടവേള നല്‍കി ഞാന്‍ അന്നുതന്നെ ചെന്നൈയിലെത്തി.
കമലാഹാസനെ നായകനാക്കി താന്‍ ചെയ്യാനിരുന്ന ഒരു ചിത്രത്തിന്റെ കഥ അദ്ദേഹം ചുരുക്കി പറഞ്ഞു. ഈ ചിത്രം ഇപ്പോള്‍ ചെയ്യുകയാണെന്നും എന്നെ അതില്‍ നായകനാക്കുകയാണെന്നും അദ്ദേഹം പറഞ്ഞപ്പോള്‍ എനിക്കു വലിയ സന്തോഷം തോന്നി.
അദ്ദേഹം പറഞ്ഞു: ‘’റഹ്മാന്‍, നിങ്ങള്‍ അഭിനയിച്ച പല സിനിമകളും ഞാന്‍ കണ്ടിട്ടുണ്ട്. എനിക്കു തോന്നിയത് നിങ്ങളുടെ കഴിവുകള്‍ വേണ്ടവിധത്തില്‍ ഇതുവരെ ഉപയോ
•ിക്കപ്പെട്ടിട്ടില്ല എന്നാണ്. ഈ ചിത്രം നിങ്ങള്‍ക്ക് ഒരു വഴിത്തിരിവാകും.
സംവിധായകനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ വൈഭവം പിന്നീടുള്ള ദിവസങ്ങളില്‍ എനിക്കു തിരിച്ചറിയാനായി. ഒരു ഷോട്ടിനു ഫൈനല്‍ ഒകെ പറയുമ്പോള്‍ അടുത്ത ഷോട്ടിനെ കുറിച്ചാവും അദ്ദേഹത്തിന്റെ ചിന്ത. കട്ട് പറഞ്ഞുകഴിഞ്ഞാല്‍ പിന്നെ അദ്ദേഹം തലതാഴ്ത്തി ചിന്താമഗ്നനായി നടന്നുനീങ്ങും. അടുത്ത ഷോട്ട് എടുക്കേണ്ട സ്ഥലത്തു ചെന്നാവും അദ്ദേഹം നില്‍ക്കുക. അതു കഴിയുമ്പോള്‍ വീണ്ടും അടുത്ത സ്ഥലത്തേക്ക്. എടുക്കാന്‍ വളരെ ബുദ്ധിമുട്ടുള്ളത് എന്നു മറ്റുള്ളവര്‍ കരുതുന്ന പല സീനുകളും വര്‍ഷങ്ങളുടെ പരിചയസമ്പത്ത് ഉള്ള അദ്ദേഹത്തിന് നിഷ്പ്രയാസം എടുക്കാനാകുമായിരുന്നു. മലയാളത്തില്‍ ശശിയേട്ടന്‍ ഷോട്ടുകളെടുത്തിരുന്ന വേ
•ം തന്നെയായിരുന്നു ബാലചന്ദര്‍ സാറിന്റെയും.
കലാമൂല്യമുള്ളതും അതേ സമയം തന്നെ കൊമേഴ്സിയല്‍ വിജയം ഉറപ്പുള്ളതുമായിരുന്നു അദ്ദേഹത്തിന്റെ ചിത്രങ്ങളെല്ലാം. പുതു പുതു അര്‍ത്ഥങ്ങളില്‍ എന്റെ വേഷം ഒരു
ഗായകന്റേതായിരുന്നു. ഭാര്യയുടെ വേഷത്തിലായിരുന്നു ഗീത. ദാമ്പത്യത്തിലെ സ്വരക്കേടുകളെ തുടര്‍ന്ന് ഞാന്‍ നാടുവിടുന്നതും മറ്റൊരു കാമുകിയെ കണ്ടെത്തുന്നതുമായിരുന്നു പ്രമേയം.
കഥ കേട്ടപ്പോള്‍ തന്നെ പലരും ഈ ചിത്രം പരാജയപ്പെടുമെന്നു പ്രവചിച്ചു. തമിഴില്‍ ദാമ്പത്യബന്ധങ്ങള്‍ക്കു വലിയ വിലയാണ്. ഭാര്യയുള്ളപ്പോള്‍ തന്നെ മറ്റൊരു സ്ത്രീക്കൊപ്പം കഴിയുന്ന നായകനെ തമിഴര്‍ക്ക് ഉള്‍കൊള്ളാനാവില്ലെന്നു പലരും എന്നോടു പറഞ്ഞു. എനിക്കും പേടി തോന്നി.
സിത്താരയായിരുന്നു എന്റെ കാമുകിയുടെ വേഷത്തില്‍ അഭിനയിച്ചത്. ഒരു മഴസീനുണ്ട് സിനിമയില്‍. ബസില്‍ വച്ച് അവിചാരിതമായി പരിചയപ്പെട്ട സിത്താരയ്ക്കൊപ്പം മഴയ്ത്തു പെട്ടുപോകുന്ന എന്റെ കഥാപാത്രം. ഞങ്ങള്‍ ഒരു വലിയ കുഴിയില്‍ ഒലിച്ചിറങ്ങുന്ന മഴവെള്ളത്തില്‍ നനഞ്ഞിരിക്കുന്ന ആ ഷോട്ട് ഏറെ പണിപ്പെട്ടാണ് എടുത്തത്. ക്രൂ മുഴുവന്‍ കുഴിയുടെ മുകളില്‍. ഞാനും സിത്താരയും മാത്രം കുഴിയില്‍.
ഷോട്ട് എടുത്തു തീരുന്നതു വരെ ഞങ്ങള്‍ ആ കുഴിയില്‍ തന്നെയിരുന്നു. ഞങ്ങള്‍ക്കുള്ള ഭക്ഷണം പോലും താഴേയ്ക്കു തരികയായിരുന്നു. ആ സീന്‍ എടുത്തുകൊണ്ടിരുന്നപ്പോള്‍ ബാലചന്ദര്‍ സാര്‍ നിര്‍ദേശം നല്‍കി. എന്റെ ജായ്ക്കറ്റിനുള്ളിലേക്ക് സിത്താരയെയും കയറ്റണം. ഞങ്ങള്‍ രണ്ടുപേരുമൊന്നിച്ച് ഒരു ജായ്ക്കറ്റിനുള്ളില്‍. മഴയത്ത് നനഞ്ഞൊട്ടി.
എനിക്ക് ചെറിയൊരു മടി തോന്നി. സിത്താര അന്ന് പുതിയ നടിയാണ്. ഞാനുമായി ഒരു സൌഹൃദം രൂപപ്പെട്ടു വരുന്നതേയുണ്ടായിരുന്നുള്ളു. പക്ഷേ, ബാലചന്ദര്‍ സാറിന്റെ നിര്‍ദേശം അനുസരിക്കാതെ വയ്യ. അങ്ങനെ മടിയോടെയാണെങ്കിലും ഞാന്‍ ആ സീന്‍ അഭിനയിച്ചു.
സെറ്റിലുണ്ടായിരുന്ന പലരും അത്തരം ഒരു സീനിന്റെ ആവശ്യം തന്നെയില്ലെന്നൊക്കെ പറഞ്ഞു. ആദ്യമായി കണ്ടു പരിചയപ്പെട്ട ഒരു സ്ത്രീയും പുരുഷനും അങ്ങനെ ഒരു ജായ്ക്കറ്റിനുള്ളിലൊക്കെ ഇരിക്കുന്നത് ജനം അം
ഗീകരിക്കില്ലെന്നായിരുന്നു അവരുടെ പക്ഷം.
പക്ഷേ, പടം ഇറങ്ങിയപ്പോള്‍ സം
തി മറിച്ചായിരുന്നു. ആ സിനിമയിലെ ഏറ്റവും മികച്ച സീനുകളിലൊന്നിയിരുന്നു അത്. നിരൂപകര്‍ പോലും ആ സീനിനെ പുകഴ്ത്തി എഴുതി. ചിത്രത്തിന്റെ പരസ്യങ്ങളിലും അതിന്റെ ഫോട്ടോകള്‍ ഉപയോഗീച്ചു.
റിലീസിങ്ങിനു ശേഷമുള്ള ആദ്യ ദിവസങ്ങളില്‍ ചിത്രം കാണാന്‍ തിരക്ക് കുറവായിരുന്നു. പലരും പ്രവചിച്ചതു പോലെ ചിത്രം പരാജയപ്പെടുമെന്നു ഞാനും പേടിച്ചു. പക്ഷേ, മെല്ലെ മെല്ലെ ചിത്രം പിടിച്ചു കയറി. പാട്ടുകളെല്ലാം സൂപ്പര്‍ഹിറ്റായി. തീയറ്ററുകള്‍ നിറഞ്ഞുകവിഞ്ഞു. ഇരുന്നൂറിലേറെ ദിവസം പല സെന്ററുകളിലും ആ ചിത്രം ഒാടി.
ബാലചന്ദര്‍ സാര്‍ പറഞ്ഞതു പോലെ, എന്റെ സിനിമാജീവിതത്തിലെ വഴിത്തിരിവായി പുതുപുതു അര്‍ത്ഥങ്ങള്‍ മാറി. പേരു പോലെ തന്നെ എന്റെ ജീവിതത്തെയും ആ സിനിമ ഏറെ സ്വാധീനിച്ചു. പിന്നീട് എനിക്ക് കുറെ വര്‍ഷങ്ങളോളം തിരിഞ്ഞുനോക്കേണ്ട അവസ്ഥ തമിഴില്‍ ഉണ്ടായില്ല. പുരിയാതെ പുതിര്‍, ചിന്ന ദളപതി, കറുപ്പു വെള്ള, ഭാരത് ബന്ദ് തുടങ്ങിയ നിരവധി ഹിറ്റുകള്‍ പിന്നാലെ വന്നു. തമിഴ് നാട്ടിലും ആന്ധ്രാപ്രദേശിലും എനിക്ക് ഒരു താരമൂല്യമുണ്ടാക്കി തന്നെതും ഈ ചിത്രമായിരുന്നു.
ഈ ചിത്രത്തിനു ശേഷം എനിക്ക് ഏറെ
•ുണം ചെയ്ത മറ്റൊരു ചിത്രമായിരുന്നു പുരിയാതെ പുതിര്‍. ഇന്നത്തെ തമിഴ് സിനിമയിലെ സൂപ്പര്‍ഹിറ്റ് സംവിധായകനായ കെ.എസ്. രവികുമാറിന്റെ ആദ്യ ചിത്രമായിരുന്നു അത്. ശരത്കുമാര്‍ വില്ലന്‍വേഷത്തില്‍ അഭിനയിച്ച ആ ചിത്രത്തില്‍ രഘുവരനും നല്ലൊരു വേഷത്തിലുണ്ടായിരുന്നു. ഇന്നത്തെ രവികുമാര്‍ ചിത്രങ്ങളുടേതു പോലൊരു ട്രീറ്റ്മെന്റല്ലായിരുന്നു ആ ചിത്രത്തിന്. ഇപ്പോള്‍ ആ സിനിമ കണ്ടാല്‍ അത് രവികുമാര്‍ സംവിധാനം ചെയ്തതാണെന്നു തോന്നുക പോലുമില്ല. വ്യത്യസ്തമായ അവതരണവും പ്രമേയവുമായിരുന്നു പുരിയാതെ പുതിറിന്റെ പ്രത്യേകത.
മലയാളത്തില്‍ കോളജ് കുമാരന്റെ വേഷങ്ങള്‍ അഭിനയിച്ചുമടുത്തു തുടങ്ങിയിരുന്ന എനിക്ക് തമിഴിലെ ഇത്തരം പക്വതയുള്ള കഥാപാത്രങ്ങള്‍ വലിയൊരു ആശ്വാസമായിരുന്നു. കോളജ് കുമാരന്റെ പതിവു വേഷങ്ങളില്‍ നിന്ന് എന്നെ രക്ഷിച്ചതില്‍ എന്റെ മീശയ്ക്കും വലിയൊരു പങ്കുണ്ടായിരുന്നു.
Related Posts Plugin for WordPress, Blogger...