Saturday, June 26, 2010

ലണ്ടനിലെ വണ്ടര്‍ !


വര്ഷങ്ങള്ക്കു മുന്പ്, ഏതാ് 20 വര്ഷം മുന്പ്.

യേശുദാസിന്റെ ഒരു സംഗീതസദസ് ണ്ടനില് വച്ച് നടന്നപ്പോള് അതിന്റെ ഉദ്ഘാടകനായാണ് ഞാന് ണ്ടനിലെത്തിയത്. അന്ന് ഞാന് ഒരുവര് വാഴും ആലയം എന്ന തമിഴ് ചിത്രത്തില് അഭിനയിച്ചുകൊിരിക്കുകയായിരുന്നു. പ്രഭുവും ഞാനും ഇരട്ടനായകന്മാരായി അഭിനയിച്ച ചിത്രമായിരുന്നു അത്.

തമാശകളും കളിചിരിയുമൊക്കെയായി രസകരമായ അന്തരീക്ഷമായിരുന്നു സിനിമയുടെ സെറ്റില്‍. അതുകൊുതന്ന ഒരാഴ്ചത്തെ ഇടവേള ഷൂട്ടിങ്ങിനു നല്കി ണ്ടനിലേക്ക് പോകാനൊരുങ്ങിയ എനിക്ക് ഒരു യാത്രയയപ്പ് തന്ന അവര് പ്ളാന് ചെയ്തു.

എന്ന വിമാനത്താവളത്തില് കൊണ്ട ചെന്നാക്കാന് ഒരു വലിയ സംഘമാണ് എത്തിയത്. നാട്ടില് ഒന്നിച്ചുകളിച്ചു നടന്ന ഒരു സുഹൃത്ത് ആദ്യമായി ഗള്ഫില് ജോലിക്ക് പോകുമ്പോള് യാത്രയയ്ക്കാന് സുഹൃദ് സംഘം മുഴുവന് എത്തുന്നതു പോലെ. ഒരുവര് വാഴും ആലയത്തിന്റെ സംവിധായകനായ ഷണ്മുഖപ്രിയന് വരെ എന്ന ണ്ടനിലേക്ക് കയറ്റിവിടാനെത്തിയിരുന്നു.

അങ്ങനെ ആഘോഷമായി യാത്ര തുടങ്ങി. മലയാളി അസോസിയേഷന്കാരാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. ണ്ടനില് ഹലാല് എന്ന റെസ്ററന്റ് നടത്തുന്ന മലയാളിയായ ഹുസൈന് എന്നയാളായിരുന്നു എന്റെ അവിടുത്തെ സ്പോണ്സര്‍. അദ്ദേഹത്തിന്റെ വീട്ടിലായിരുന്നു എനിക്ക് താമസം ഒരുക്കിയിരുന്നതും.

പരിപാടിക്ക് ഒരാഴ്ച മുന്പു തന്ന ഞാനവിടെ എത്തിയിരുന്നു. ആദ്യമായി ണ്ടനിലെത്തിയതിന്റെ ആവേശത്തില് രാവിലെ മുതല് തന്ന കറങ്ങാനിറങ്ങുകയായിരുന്നു എന്റെ പ്രധാന പരിപാടി. ഡയറ്കടര് ജോഷിയുടെ ബന്ധുവായ ഒരു പയ്യനായിരുന്നു എനിക്കു കൂട്ട്. അന്ന് അവന് അവിടെ പഠിക്കുകയോ മറ്റോ ആയിരുന്നു. എന്നുംരാവിലെ ഞങ്ങളൊന്നിച്ച് പുറത്തിറങ്ങും. ഷോപ്പിങ്ങുമൊക്കെ കഴിഞ്ഞ് വൈകുന്നരത്തോടെ തിരിച്ചെത്തും. ഇതായിരുന്നു പരിപാടി.

ട്യൂബ് എന്നു വിളിക്കുന്ന ഭൂഗര് ട്രെയിനുകള് ആയിരുന്നു ഞങ്ങളുടെ പ്രധാനവാഹനം. ണ്ടനിലെ ഇത്തരം ട്യൂബുകള് ഏറെ പ്രസിദ്ധമാണ്. ഒരോ മിനിറ്റിലും ട്രെയിനുകള് വന്നുകൊിരിക്കും. ഒരോ സ്റേഷനിലും ഒരു മിനിറ്റ് മാത്രമേ നിര്ത്തു. കൃത്യം സമയമാകുമ്പോള് വാതില്താനേ അടയും. ഒരു വശത്തേക്ക് ഒരു ട്രാക്ക്. മറ്റേ വശത്തേക്ക് മറ്റൊന്ന്.

ഒരു ദിവസം ഷോപ്പിങ് കഴിഞ്ഞ് തിരിച്ച് താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്നു ഞങ്ങള്‍. ഒരു ട്രെയിനില് കയറി ഞങ്ങള് ഇരുന്നു. അപ്പോഴതാ എന്റെ കൂട്ടുകാരന് പയ്യന്റെ മുഖത്ത് ഒരു പരിഭ്രമം.

എന്തു പറ്റി, ട്രെയിന് മാറിപ്പോയോ ഞാന് ചോദിച്ചു.

മറുപടി പറയാതെ അവന് ആശങ്കയോടെ പുറത്തേക്ക് നോക്കി. ട്രെയിന് നീങ്ങാറായി. ആലോചിച്ചു നില്ക്കാന് സമയമില്ല.

ചാടിക്കോ.. ഞാന് വിളിച്ചുകൂവി.

ഞാന് വെളിയിലേക്ക് ചാടി. അവന് എന്തോ പറയാന് ശ്രമിക്കുന്നുായിരുന്നു. അപ്പോഴേക്കും വാതിലടഞ്ഞു. അവന് അകത്ത്. ഞാന് പുറത്ത്.

സ്റോപ്പ് എന്ന് അലറി വിളിച്ചു ഞാന് അതിന്റെ പിറകെ കുറെ ഓടി. നാട്ടില് നിര്ത്താതെ പായുന്ന ട്രാന്സ്പോര്ട്ട് ബസിനു പിറകെ ഓടുന്ന പോലെ. എവിടെ നില്ക്കാന്‍.

ഇനി എന്തു ചെയ്യും. ഞാനാകെ ധര്മസങ്കടത്തിലായി. ണ്ടന് നഗരത്തില് എങ്ങോട്ടുപോകണമെന്നറിയാതെ ഏകനായി ഞാന്‍. കൈയില് കാശില്ല. പാസ്പോര്ട്ടോ മറ്റു രേഖകളോ ഇല്ല. താമസസ്ഥലത്തിന്റെ വിലാസമില്ല. ഒന്നുമില്ല.

കടയില് നിന്നു ബാക്കി കിട്ടിയ കുറെ ചില്ലറത്തുട്ടുകള് മാത്രം പോക്കറ്റിലു്. ഞാന് സ്റേഷനില് തന്നയിരുന്നു. ഞാന് കയറിയില്ല എന്നറിയുമ്പോള് അവന് തിരികെ മറ്റൊരു ട്യൂബില് കയറി വരുമെന്നായിരുന്നു പ്രതീക്ഷ. പ്ളാറ്റ് ഫോമില് പോയി ഞാന് കുറെ നേരം കാത്തിരുന്നു. പക്ഷേ, എന്റെ കൂട്ടുകാരന് മാത്രം ഒന്നില് നിന്നും പുറത്തിറങ്ങുന്നില്ല.

ഇനി എന്ന കാത്ത് അവന് അടുത്ത സ്റേഷനുകളില് ഏതെങ്കിലുമൊന്നില് ഇരിക്കുന്നുാവുമോ. ഞാന് വീും പഴയ ലൈനില് വന്ന് ഒരു ട്രെയിന് കയറി. ഒരോ സ്റേഷനുകളും എത്തുമ്പോള് പ്ളാറ്റ് ഫോമില് മുഴുവന് നോക്കി.

ഒടുവില് ആളൊഴിഞ്ഞ ഒരു സ്റേഷനില് അതുചെന്നു നിന്നു. ലാസ്റ് സ്റോപ്പ് അടുത്തിരുന്ന സായിപ്പ് പറഞ്ഞു.

ഞാന് പുറത്തിറങ്ങി. സ്റേഷനു വെളിയിലേക്ക് നടന്നു. ഏതെങ്കിലും മലയാളികള് എന്ന തിരിച്ചറിഞ്ഞ് അടുത്തു വന്നങ്കില് എന്നു ആഗ്രഹിച്ചു ഞാന് അവിടെയൊക്കെ തിരഞ്ഞു. ഇല്ല. തൊലി വെളുത്ത സായിപ്പുമാരെയും തൊലികറുത്ത ചില നീഗ്രോകളെയും അല്ലാതെ മറ്റാരെയും കാണുന്നില്ല.

സ്റേഷനു പുറത്തിറങ്ങി നോക്കിയപ്പോഴാണ് ഞാന് ശരിക്കും ഞെട്ടിയത്. തിരക്കേറിയ ണ്ടന് നഗരത്തില് നിന്നു കയറിയ ഞാന് ഇപ്പോള് എത്തിപ്പെട്ടിരിക്കുന്നത് ആളൊഴിഞ്ഞ, തിരക്കൊഴിഞ്ഞ, പാടങ്ങളും മരങ്ങളും പച്ചപ്പുമൊക്കെയുള്ള ണ്ടന്റെ ഏതോ ഗ്രാമീണ ഭാഗത്ത്.

കുറെ നീഗ്രോകള് എന്ന ഒന്ന് കണ്ണുരുട്ടി നോക്കിയിട്ട് കടന്നുപോയി. തോക്കു ചൂി പണവും ആഭരണവും കവര്ന്ന ശേഷം വെടിവച്ചു താഴെയിട്ടിട്ട് കൂളായി കടന്നുപോകുന്ന ഇംഗ്ളീഷ് സിനിമകളിലെ നീഗ്രോ വില്ലന്മാരുടെ മുഖം എനിക്കോര് വന്നു. ചെറുതായി പേടി തോന്നി.

ഹുസൈനുക്കയുടെ വീട് സ്ഥിതി ചെയ്യുന്ന സ്ഥലം എവിടെയെന്ന് എനിക്ക് കൃത്യമായി അറിയില്ലായിരുന്നു. ആല്ബ് ഗേറ്റ് എന്നാ മറ്റൊ പറഞ്ഞുകേട്ട ഒരു ഓര്. ഞാനൊരു ടാക്സിയില് കയറി. അയാളോട് സ്ഥലം പറഞ്ഞു.

ആല്ബ് ഗേറ്റ്.

അയാള് വിട്ടു. ഏതാ് ഒരു മണിക്കൂര് ഓടിക്കഴിഞ്ഞപ്പോള് അയാള് ഒരു സ്ഥലത്ത് എന്ന എത്തിച്ചു. നോക്കിയപ്പോള് ഒരു പരിചയവുമില്ല. പ്രഭുക്കന്മാരുടെ കൊട്ടാരങ്ങള് പോലെയുള്ള ചില കെട്ടിടങ്ങള്.

ഇതല്ല സ്ഥലം ഞാന് പറഞ്ഞു. ഓള്ഡ് ഗേറ്റ് എന്ന സ്ഥലത്തായിരുന്നു അയാള് എന്ന കൊു ചെന്ന് എത്തിച്ചത്. ഞാന് പറഞ്ഞതാകട്ടെ ആല്ബ് ഗേറ്റ് എന്നും. ഇംഗ്ളീഷ് ഉച്ചാരണത്തിന് എത്രമാത്രം പ്രാധാന്യം ഇംഗ്ളീഷുകാര് കൊടുക്കുന്നുന്ന് അന്ന് ബോധ്യമായി.

ഹുസൈനുക്കയുടെ വീട്ടില് നിന്ന് തലേന്ന് പ്രസിദ്ധമായ ണ്ടന് ബ്രിഡ്ജ് കാണാന് പോയത് ഏകദേശം ഓര്മയുായിരുന്നു. ണ്ടന് ബ്രിഡ്ജിനടുത്ത് എന്നു പറഞ്ഞപ്പോള് അയാള് വി വിട്ടു. വീും ഏതാ് ഒരു മണിക്കൂര്‍.

ഹുസൈനുക്കായുടെ വീടിന്റെ അടുത്ത് എത്തിയപ്പോള് എനിക്ക് സ്ഥലം തിരിച്ചറിയാനായി. കാരണം, മലയാളി അസോസിയേഷനുകളുടെ സകല അംഗങ്ങളും അവിടെയു്. റഹ്മാനെ കാണാതായി എന്നു പറഞ്ഞ് ആകെ പരിഭ്രാന്തരായി തിരച്ചിലിന്ന് ഒരുങ്ങുകയായിരുന്നു അവര്‍. എന്ന കതോടെ അവര് എല്ലാം ആശ്വാസത്തോടെ ഓടിയെത്തി. ണ്ടനില് എത്ര മലയാളികളുാ അവര് മുഴുവന് അവിടെയുായിരുന്നു എന്ന് എനിക്ക് തോന്നിപ്പോയി. അത്രയ്ക്കുായിരുന്നു അവിടുത്തെ ബഹളം.

ഹുസൈനുക്കയുടെ വീട്ടിലെത്തിയപ്പോള് അതാ എന്റെ കൂട്ടുകാരന് അവിടെ കരഞ്ഞുകൊിരിക്കുന്നു. എന്ന ഒറ്റയ്ക്ക് വഴിയില് ഇറക്കിവിട്ടതിന് ഒരോരുത്തരായി അവനോട് ദേഷ്യപ്പെട്ടുകൊിരിക്കുകയായിരുന്നു അത്രെ.

സത്യന് അന്തിക്കാട് സംവിധാനം ചെയ്ത ണ്ടന്മാര് ണ്ടനില് എന്ന സിനിമ പോലെയായിരുന്നു എന്റെ ആദ്യ ണ്ടന് യാത്ര.

2 comments:

 1. Wonderful London Expeirience...

  hhh

  Jyoti

  ReplyDelete
 2. Dear Rashin this is Viju (ex-Bangalore-Jayanagar T-Block). Hope you remember me.

  My mail ID is avcg64@hotmail.com

  I have been following you and your movies. But there si no way of contacting you.
  Do reply if you please.

  ReplyDelete

Related Posts Plugin for WordPress, Blogger...