Wednesday, December 2, 2009
അഭിനയം പഠിക്കാന്‍ മാന്ത്രികക്കല്ലുകള്‍
എന്നെ ഒരു നടനായി വളര്‍ത്തിയെടുത്ത സംവിധായകരെക്കുറിച്ചാണ് ഞാന്‍ പറഞ്ഞുവന്നത്. പത്മരാജന്‍, ഭരതന്‍, സത്യന്‍ അന്തിക്കാട്, ഐ.വി. ശശി, ശശികുമാര്‍ തുടങ്ങിയ സംവിധായകര്‍ക്കൊപ്പമുള്ള അനുഭവങ്ങള്‍ ഞാന്‍ പങ്കുവച്ചു. കെ.എസ്. സേതുമാധവന്‍ സാറിന്റെ ചിത്രത്തില്‍ അഭിനയിക്കാനായതും ഒരു ഭാ•്യമായാണ് ഞാന്‍ കരുതുന്നത്. സുനില്‍ വയസ് 20 എന്ന അദ്ദേഹത്തിന്റെ ചിത്രത്തില്‍ ഞാനായിരുന്നു നായകന്‍. നായികയായി ഉര്‍വശിയും. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായി ഉര്‍വശിയുടെ കഥാപാത്രത്തെ ഫോണ്‍ വിളിച്ച് ശല്യപ്പെടുത്തുന്ന തലതെറിച്ച ഒരു പയ്യനായിരുന്നു, ഞാന്‍ ചെയ്ത സുനില്‍ എന്ന കഥാപാത്രം. സേതുമാധവന്‍ സാറിന്റെ സെറ്റില്‍ മറ്റൊരു സെറ്റിലും കാണാത്ത കാഴ്ചകളായിരുന്നു. ഒരു ദേവാലയത്തിലേക്കോ ആശുപത്രിയിലേക്കോ ഒക്കെ കയറുമ്പോഴുള്ള നിശ്ശബ്ദത പോലെയാവും അവിടെ. അനാവശ്യമായ ബഹളങ്ങളില്ല. ഒരു സൂചി താഴെവീണാല്‍ പോലും കേള്‍ക്കാവുന്ന വിധം നിശ്ശബ്ദം. എല്ലാവരും മിണ്ടാതിരിക്കണമെന്ന നിര്‍ദേശമൊന്നും സേതുമാധവന്‍ സാര്‍ കൊടുത്തിട്ടുണ്ടാവില്ല. പക്ഷേ, അവിടെ ആരും അനാവശ്യമായി ബഹളം വയ്ക്കാറില്ല. വളരെ സ്നേഹ സമ്പന്നനായിരുന്നു അദ്ദേഹം. വളരെ പതിഞ്ഞ ശബ്ദത്തിലാണ് അദ്ദേഹം നിര്‍ദേശങ്ങള്‍ തരിക. നിശ്ശബ്ദമായ ഒരു സെറ്റിലല്ലെങ്കില്‍ അദ്ദേഹം പറയുന്നത് ഒരു പക്ഷേ, കേള്‍ക്കാന്‍ പോലുമാവില്ല. സേതുമാധവന്‍ സാറിന്റെ സൌമ്യമായ ഈ ശരീരഭാഷയും സംസാരവും കണ്ട് അദ്ദേഹത്തിന്റെ യൂണിറ്റ് നിശ്ശ്ബ്ദരായി ഇരുന്ന ശീലിച്ചതാവും എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. എന്നിലെ അഭിനേതാവിനെ പരുവപ്പെടുത്തിയെടുക്കന്നതില്‍ സേതുമാധവന്‍ സാര്‍ നല്ല പങ്കുവഹിച്ചിട്ടുണ്ട്. ഒരിക്കല്‍, ഷൂട്ടിങ്ങിനിടയിലെ ഒരു ഇടവേളയില്‍ അദ്ദേഹം എന്നെ അടുത്തുവിളിച്ചു. അതിനു മുന്‍പ് എടുത്ത ചില സീനുകളിലെ എന്റെ അഭിനയത്തെ അഭിനന്ദിച്ച ശേഷം അദ്ദേഹം പറഞ്ഞു: റഹ്മാന്‍, ഞാനൊരു എക്സര്‍സൈസ് പറഞ്ഞുതരാം. അതേപടി ചെയ്യണം. അഭിനയത്തില്‍ നിനക്കുള്ള പോരായ്മകള്‍ മാറാന്‍ അതു സഹായിക്കും.'' അഭിനയം നന്നാവാന്‍ എക്സര്‍സൈസോ? ഞാന്‍ അദ്ദേഹമെന്താണ് പറയാന്‍ പോകുന്നതെന്ന് ആകാംഷയോടെ നോക്കി നിന്നു. അദ്ദേഹം രണ്ടു കല്ലുകള്‍ എടുത്ത എന്റെ കയ്യില്‍ തന്നു. ഒരു കൈ കൊണ്ട് ആ കല്ലുകള്‍ ഒന്നിനു പിറകെ ഒന്നായി പൊക്കിയിട്ട് പിടിക്കുക. അതു താഴെ വീഴാതെ നോക്കണം. അതേസമയത്ത് തന്നെ, ഡയലോ•് പറയാന്‍ പഠിക്കുക. എനിക്ക് ആദ്യം കാര്യം മനസിലായില്ല. എല്ലാ നടന്‍മാരും ആദ്യസമയത്ത് നേരിടുന്ന ഒരു വലിയ പ്രതിസന്ധിക്ക് പരിഹാരം തരികയായിരുന്നു അദ്ദേഹമെന്നു മെല്ലെ മനസിലായി. അഭിനയിക്കുന്ന സമയത്ത് കൈകള്‍ എന്തു ചെയ്യണം എന്നതാണ് എല്ലാ നടന്‍മാരും നേരിടുന്ന പ്രശ്നങ്ങളിലൊന്ന്. എന്തെങ്കിലും പ്രവൃത്തി ചെയ്തുകൊണ്ടിരിക്കുക എന്നത് ഒരു പോംവഴിയാണ്. പക്ഷേ, അങ്ങനെയല്ലാത്ത ഒരു സീനാണെങ്കില്‍ എന്തു ചെയ്യും? സേതുമാധവന്‍ സാര്‍ തന്ന കല്ലുകൊണ്ടുള്ള എക്സര്‍സൈസ് അതിനായിരുന്നു. ഒരേസമയം, രണ്ടു ജോലികള്‍ ചെയ്തു തലച്ചോറിനെ അതിനു പരുവപ്പെടുത്തി എടുക്കുക. സേതുമാധവന്‍ സാര്‍ പഠിപ്പിച്ച അഭിനയത്തിന്റെ ഈ എക്സര്‍സൈസ് പിന്നീട് പല പുതുമുഖ താരങ്ങള്‍ക്കും ഞാന്‍ പറഞ്ഞുകൊടുത്തിട്ടുണ്ട്. സേതുമാധവന്‍ സാറിന്റെ എക്സര്‍സൈസ് പിന്നീട് എനിക്ക് ഗുണം ചെയ്ത മറ്റൊരു സംഭവം കൂടി പറയട്ടെ. പുതു പുതു അര്‍ഥങ്ങളുടെ ക്ളൈമാക്സ് സീന്‍ എടുക്കുന്ന സമയം. മനോരോ•ാശുപത്രിയില്‍ കഴിയുന്ന ഗീതയെ സന്ദര്‍ശിക്കുന്ന സിത്താരയും ഞാനും. അതായിരുന്നു സീന്‍. കെ. ബാലചന്ദര്‍ സാര്‍ എനിക്കും ഗീതയ്ക്കും സിത്താരയ്ക്കും നിര്‍ദേശങ്ങള്‍ നല്‍കുകയായിരുന്നു. സേതുമാധവന്‍ സാറിന്റെ എക്സര്‍സൈസ് ശീലമാക്കിയ ഞാന്‍ ഒരു കൈ കൊണ്ട് എന്റെ കയ്യിലിരുന്ന ഒാറഞ്ച് ഉയര്‍ത്തിയിട്ട് പിടിച്ചുകൊണ്ടിരുന്നു. ബാലചന്ദര്‍ സാര്‍ അതു കണ്ടു. തനിക്കിതു ചെയ്യാനാകുമെങ്കില്‍ അത് ക്ളൈമാക്സ്നിടയില്‍ ചേര്‍ക്കാം എന്ന് അദ്ദേഹം പറഞ്ഞു. പുതുപുതു അര്‍ഥങ്ങളിലെ ക്ളൈമാക്സില്‍ ആ ഒാറഞ്ച് പിടിത്തം ഒരു പ്രത്യേക മാനം നല്‍കി. എന്നിലെ നടനെ വളര്‍ത്തിയെടുത്തത് ഇവരൊക്കെയാണെങ്കില്‍ നടനില്‍ നിന്ന് ഒരു താരം എന്ന നിലയിലേക്ക് എന്നെ കൊണ്ടുപോയത് ഐ.വി.ശശി, പി.ജി. വിശ്വംഭരന്‍, ജേസി, ജോഷി, സാജന്‍ തുടങ്ങിയ സംവിധായകരാണ്. ശശിയേട്ടനെ കുറിച്ച് ഒരു ലക്കത്തില്‍ ഞാന്‍ വിശദമായി എഴുതിയിരുന്നു. യുവാക്കളെ ഹരം കൊള്ളിക്കുന്ന നൃത്തരംഗങ്ങളും സംഘട്ടനരംഗങ്ങളും സ്ത്രീകളെ ആകര്‍ഷിക്കുന്ന പ്രണയരം•ങ്ങളും ഗ•ാനങ്ങളുമൊക്കെയുള്ള ചിത്രങ്ങളില്‍ ഞാനെത്തുന്നത് ഇവരിലൂടെയാണ്. വളരെ നല്ലൊരു സംവിധായകനും അതോടൊപ്പം നല്ലൊരു സുഹൃത്തും നല്ലൊരു മനുഷ്യനുമാണ് വിശ്വംഭരന്‍ സാര്‍. ഈ തണലില്‍ ഇത്തിരി നേരം, ഇവിടെ ഈ തീരത്ത്, ഈ ലോകം ഇവിടെ കുറെ മനൂഷ്യര്‍ തുടങ്ങിയ അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ ഞാന്‍ അഭിനയിച്ചു. ജേസി സാറിന്റെ ഈറന്‍ സന്ധ്യ, ഒരിക്കല്‍ ഒരിടത്ത് തുടങ്ങിയ ചിത്രങ്ങളിലാണ് ഞാന്‍ അഭിനയിച്ചത്. ശരിക്കും സൌമ്യനായ ഒരു മനുഷ്യനായിരുന്നു അദ്ദേഹം. അദ്ദേഹത്തെ കാണുമ്പോള്‍ യേശുക്രിസ്തുവിനെ ഒാര്‍മവരും. രൂപത്തിലും പെരുമാറ്റത്തിലുമെല്ലാം ഒരു എളിമയും ലാളിത്യവും ഉണ്ടായിരുന്നു. ഒരിക്കല്‍ ഒരിടത്ത് എന്ന അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനിയച്ചില്ലായിരുന്നുവെങ്കില്‍ ഒരു നടന്‍ എന്ന നിലയില്‍ പലതും എനിക്കു നഷ്ടമാകുമായിരുന്നു. നസീര്‍ സാറിനൊപ്പം ഞാനഭിനയിച്ച ഏക ചിത്രമാണത്. മധുസാര്‍, അടൂര്‍ ഭാസി, ബഹദൂര്‍, ശ്രീവിദ്യ തുടങ്ങിയ മുതിര്‍ന്ന താരങ്ങള്‍ ആ ചിത്രത്തിലുണ്ടായിരുന്നു. മലയാളത്തിന്റെ പഴയ സ്കൂളില്‍ കുറെ ദിവസം പഠിക്കാന്‍ എനിക്കു കിട്ടിയ അവസരമായിരുന്നു ഒരിക്കല്‍ ഒരിടത്ത്. (തുടരും)
Subscribe to:
Post Comments (Atom)
വായിയ്ക്കുന്നുണ്ട്
ReplyDeletehttp://www.nammudeboolokam.com/2009/12/blog-post_29.html
ReplyDeleteഇപ്പൊഴാണ് ഈ ബ്ലോഗ് കാണുന്നത്.
ReplyDeleteഒരു കാലത്ത് മോഹിപ്പിക്കുന്ന യൌവ്വനമായിരുന്ന
റഹ്മാന് ഇനിയും നല്ല വേഷങ്ങൾ ചെയ്യാൻ
കഴിയട്ടെ...
പുതുവത്സരാശംസകൾ..!
‘മാന്ത്രികക്കല്ലുകളെ’ ക്കുറിച്ചുള്ള വിവരണം ഇഷ്ടപ്പെട്ടു.
ReplyDeleteഎല്ലാ ആശംസകളും
ഇന്നാണ് ഇതു കണ്ടതു്. നവവത്സരാശംസകള്‍.
ReplyDeleteആശംസകള്‍, മലയാളത്തില്‍ വീണ്ടും സജീവമാകട്ടെ എന്നാശംസിക്കുന്നു
ReplyDeleteബ്ലോഗിലൂടെയാണെങ്കിലും സംവദിക്കാനായതില്‍ സന്തോഷം.ഓര്‍മ്മകള്‍ വായിച്ചാസ്വദിക്കുന്നു. പുതുവത്സരാശംസകള്‍.
ReplyDeleteഇപ്പോഴാണ് ഞാനും ഈ ബ്ലോഗ് കാണുന്നത്....
ReplyDeleteഇനി സ്ഥിരമായിട്ട് വായിക്കാം....
അഗ്രിഗേറ്റേര്‍സിലൊന്നും വരാത്തതുകൊണ്ടായിരിക്കാം അധികം ശ്രദ്ധിക്കപ്പെടാത്തത്...
ആശംസകള്‍... ഇനിയും തുടര്‍ന്ന് എഴുതുക വായിക്കാന്‍ കാത്തിരിക്കുന്നു...
സമയം കിട്ടുകയാണെങ്കില്‍ ഇതുവഴി വരിക..... എനിടെ സിനിമാ ബ്ലോഗ് ആണ്.... സിനിമാഭ്രാന്തന്‍
ഈ വേഡ് വെരിഫിക്കേഷന്‍ എടുത്ത് കളഞ്ഞാല്‍ നന്നായിരുന്നു... പിന്നെ "Archives" ചേര്‍ത്തിരുന്നേല്‍ പഴയ പോസ്റ്റുകള്‍ വായിക്കാനും എളുപ്പം ആയിരുന്നു....
ReplyDeleteരായപ്പൻ പറഞ്ഞാഞാനും ഇതു കണ്ടത്.... എല്ലാം വായിച്ചില്ല...
ReplyDelete