ഒരു കഥാപാത്രത്തെ മനോഹരമായി അഭിനയിപ്പിക്കുന്നതില്‍ നടനെക്കാളും ഉത്തരവാദിത്വം സംവിധായകര്‍ക്കാണുള്ളതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ശരിക്കും ആ കഥാപാത്രം സംവിധായകന്റെ മനസിലുള്ളതാണ്. നടന്റെ മനസിലുള്ളതല്ല.
ഒരു നടന് അഭിയക്കുമ്പോള്‍, തന്റെ കഥാപാത്രമായി അയാള്‍ മാറുന്നുണ്ടോ എന്നാണ് സംവിധായകന് നിരീക്ഷിക്കുന്നത്. അത് ശരിയായി വരുമ്പോഴാണ് അദ്ദേഹം ടേക് ഒാകെ എന്നു പറയുന്നത്.
റിഹേഴ്സലിലും ശേഷം ടേക്ക് എടുക്കുമ്പോള്‍ ഒറ്റ ടേക്കിന് ഒകെയായി എന്നതു വലിയ കാര്യം പോലെ കാണുന്നവരാണ് പുതിയ പല അഭിനേതാക്കളും. ചിലര്‍ക്ക് അതൊരു അഭിമാനപ്രശ്നം പോലെയാണ്. നടന്റെ അഭിമാനപ്രശ്നം മനസിലാക്കി പുതിയ സംവിധായകരൊക്കെ നിശ്ശബ്ദമായി അതിനു ഒകെ പറയുന്നതും കാണേണ്ടിവന്നിട്ടുണ്ട്.
നല്ല അഭിനേതാക്കള്‍ക്ക് ആദ്യ ടേക്കില്‍ തന്നെ സംവിധായകന്റെ മനസിലുള്ളത് അതേ പടി പകര്‍ത്താന്‍ സാധിച്ചേക്കും. പക്ഷേ, എപ്പോഴും അങ്ങനെയാവണമെന്ന് വാശിപിടിക്കരുത്. അങ്ങനെ വാശിപിടിക്കുമ്പോഴാണ് കഥാപാത്രത്തെ മറികടന്ന് നടന് പോകുന്നത്. അങ്ങനെ നടന് കഥാപാത്രത്തിനപ്പുറം വളര്‍ന്നാല്‍ അതിന്റെയര്‍ഥം ആ നടനും സംവിധായകനും പരാജയപ്പെട്ടുവെന്നതു തന്നെയാണ്.
പത്മരാജനും ഭരതനുമൊക്കെ അവരുടെ മനസിലുള്ള കഥാപാത്രങ്ങളാക്കി അഭിനേതാക്കളെ മാറ്റിയെടുക്കുമായിരുന്നു. അവരുടെ സിനിമകളില്‍ അഭിനയിച്ചുകൊണ്ടിരുന്ന സമയത്തൊക്കെ സിനിമയെ ഗ•ൌരവത്തോടെ കാണുന്ന ആളല്ലായിരുന്നു ഞാന്‍. സംവിധായകര്‍ പറഞ്ഞതു കേള്‍ക്കും. അങ്ങനെ തന്നെ ചെയ്തു കൊടുക്കും. ഇപ്പോള്‍ ഫാസിലിന്റെ ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ ആ കാലം ഒാര്‍ത്തുപോയി.
എല്ലാ ഡയറക്ടേഴ്സിനും അവരുടേതായ സ്റ്റൈലുണ്ടാവും. ഫാസില്‍ സാറും കെ. ബാലചന്ദ്രന് സാറുമൊക്കെ കഥാപാത്രമായി അഭിനയിച്ചുകാണിച്ചുതരും. അവരുടെ മനസില്‍ ആ കഥാപാത്രം എങ്ങനെ പെരുമാറണമെന്ന് വ്യക്തമായ ധാരണയുണ്ട്. സൂപ്പര്‍താരമായാലും ജൂനിയര്‍ ആര്‍ട്ടിസ്റ്റായാലും അത് അനുകരിക്കുക മാത്രം ചെയ്താല്‍ മതി. ഒരു നടനില്‍ നിന്ന് അവര്‍ പ്രതീക്ഷിക്കുന്നത് മുഴുവനായും ഊറ്റിയെടുക്കുന്നതില്‍ വിദഗ•്ധരാണ് ഈ സംവിധായകര്‍.
മലയാളത്തിലെയും തമിഴിലെയും ഒരുപാട് പ്രമുഖ സംവിധായകര്‍ക്കൊപ്പം ജോലി ചെയ്യാന്‍ എനിക്ക് അവസരം ലഭിച്ചു. പപ്പേട്ടനെയും ഭരതേട്ടനെയും കുറിച്ച് നേരത്തെ ഞാന്‍ എഴുതിയിരുന്നു. സത്യന് അന്തിക്കാട്, ഐവി. ശശി തുടങ്ങിയ മലയാള സംവിധായകരെ കുറിച്ചും തമിഴിലെ കെ. ബാലചന്ദര്‍ സാറിനെ കുറിച്ചുമൊക്കെ വിശദമായി ഞാന്‍ മുന്‍പ് എഴുതിയിരുന്നു എന്നാല്‍, എന്റെ കരിയറിനെ മാറ്റിമറിച്ച, ഒരു നടനായി എന്നെ മാറ്റിയെടുത്ത കുറെ നല്ല സംവിധായകരെ കുറിച്ചു കൂടി എനിക്കു പറയാനുണ്ട്. അതില്‍ പ്രമുഖനാണ് ശശികുമാര്‍ സാര്‍.
അദ്ദേഹത്തിനൊപ്പം രണ്ടോ മൂന്നു ചിത്രങ്ങളില്‍ ഞാന്‍ ജോലി ചെയ്തു. മലയാളത്തിലെ അന്നത്തെ സീനിയര്‍ സംവിധായകരില്‍ ഒരാളായിരുന്നു ശശികുമാര്‍ സാര്‍. അദ്ദേഹത്തിനൊപ്പം ജോലി ചെയ്യാന്‍ സാധിച്ചതു തന്നെ ഒരു വലിയ ഭാഗ•്•്യമായാണ് ഞാന്‍ അന്നും ഇന്നും കാണുന്നത്. ഇവിടെ തുടങ്ങുന്നു, എന്റെ കാണാക്കുയില്‍ തുടങ്ങിയ എന്റെ ചിത്രങ്ങള്‍ അദ്ദേഹമാണ് സംവിധാനം ചെയ്തത്. ഈ രണ്ടു ചിത്രങ്ങളും നല്ല വിജയം നേടുകയും ചെയ്തു.
ഒരു വലിയ സംവിധായകനാണെങ്കിലും വളരെ സ്നേഹത്തോടെയും ബഹുമാനത്തോടെയുമാണ് അദ്ദേഹം നമ്മളോടു സംസാരിക്കുക. സിനിമയിലേക്കു കാലെടുത്തുവച്ചതേയുള്ളൂ ഞാനന്ന്. പക്ഷേ, ഒരു വലിയ മുതിര്‍ന്ന നടനാണ് എന്ന മട്ടില്‍ സ്നേഹത്തോടെയാണ് ശശികുമാര്‍ സാര്‍ ഇടപെട്ടിരുന്നത്. പഴയകാല സംവിധായകര്‍ക്ക് പൊതുവായുള്ള പല നല്ല ഗുണങ്ങളും ശശികുമാര്‍ സാറിനുമുണ്ടായിരുന്നു. എന്നെപ്പോലെയുള്ള പുതിയ ആര്‍ട്ടിസ്റ്റുകളെ പോലും ഇത്രയധികം പരിഗണിക്കുന്നത് എന്തിനാണെന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. അന്ന് അദ്ദേഹം പറഞ്ഞ മറുപടി ഇപ്പോഴും എനിക്കോര്‍മയുണ്ട്.
''ആര്‍ട്ടിസ്റ്റുകള്‍ എന്നു പറഞ്ഞാല്‍ പൂക്കള്‍ പോലെയും തൊട്ടാവാടിച്ചെടികള്‍ പോലെയുമാണ്. അവര്‍ വാടാതിരിക്കാന്‍ നോക്കണം.''
ഒരു നടനോ നടിയോ മൂഡ് ഒാഫ് ആകുന്നതു പോലും അഭിനയത്തെ ബാധിക്കുമെന്നും അവരെ പരമാവധി ?സന്റ് ആക്കി നിര്‍ത്തുക എന്നത് സംവിധായകന്റെ കടമയാണെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു. ഒരു ദിവസം ഷൂട്ടിങ്ങിനെത്തുമ്പോള്‍ നമ്മുടെ മനസില്‍ അഭിനയം അല്ലാതെ മറ്റെന്തൊക്കെ പ്രശ്നങ്ങള്‍ അലട്ടുന്നുണ്ടോ അതൊക്കെ അഭിനയത്തെയും ബാധിക്കും. വ്യക്തിപരമായ പ്രശ്നങ്ങള്‍ പരമാവധി അകറ്റിനിര്‍ത്തിയിട്ടാണ് ഞാന്‍ ഷൂട്ടിങ്ങിനു പോകുക. പക്ഷേ, മകന്, ഭര്‍ത്താവ്, അച്ഛന്, സഹോദരന് തുടങ്ങിയ നിലകളിലുള്ള നമ്മുടെ ഉത്തരവാദിത്തങ്ങള്‍ ഇല്ലാതാകുന്നുമില്ല. അത്തരം ടെന്‍ഷനുകള്‍ എത്ര ശ്രമിച്ചാലും പൂര്‍ണമായി ഒഴിവാക്കാനുമാകില്ല.
ഞാന്‍ പറഞ്ഞുവന്നത് ശശികുമാര്‍ സാറിനെക്കുറിച്ചാണ്. അഭിനേതാക്കളുടെ സന്തോഷം തന്റെ സിനിമ മെച്ചപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുമെന്ന തിരിച്ചറിവ് അദ്ദേഹത്തിനുണ്ടായിരുന്നു. സ്കൂള്‍ പയ്യനായിരുന്ന എന്നെ ഒരു അഭിനേതാവായി മാറ്റിയത് പത്മരാജനായിരുന്നുവെങ്കിലും അതിനെ ഒരു വളര്‍ച്ചയിലേക്കു കൊണ്ടു വന്നത് നിരവധി സംവിധായകര്‍ കൂടിയാണ്. എന്താണ് അഭിനയമെന്ന് ഒരു കാഴ്ചപ്പാടുപോലുമില്ലാത്ത പ്രായമായിരുന്നു അത്. സംവിധായകര്‍ പറഞ്ഞത് അതേപടി പകര്‍ത്തുകയാണ് ചെയ്തിരുന്നതും.
എന്റെ ഏതെങ്കിലും സിനിമയിലെ പ്രകടനം കണ്ടിട്ട് ആരെങ്കിലും അഭിനന്ദിച്ചാല്‍ അന്നും ഇന്നും ഞാന്‍ അതിന്റെ ക്രെഡിറ്റ് സംവിധായകനാണ് എന്നു പറയാറുണ്ട്.
ആദ്യ ചിത്രത്തിനു തന്നെ സംസ്ഥാന അവാര്‍ഡും തൊട്ടുപിന്നാലെ ചേംബറിന്റെ അവാര്‍ഡും ക്രിട്ടിക്സ് അവാര്‍ഡുമൊക്കെ ലഭിച്ചപ്പോള്‍ അഭിനേതാവ് എന്ന നിലയില്‍ എനിക്ക് ഒരൂ അം•ീകാരം ഒക്കെ കിട്ടിയതു പോലെ തോന്നി. പക്ഷേ, കൂടെവിടെയിലെ അഭിനയത്തിന് എനിക്കു കിട്ടിയ അവാര്‍ഡ് ശരിക്കും പത്മരാജന് എന്ന സംവിധായകന് അര്‍ഹതപ്പെട്ടതാണ്. അദ്ദേഹമാണ് യഥാര്‍ഥത്തില്‍ രവി പൂത്തൂരാന്‍ എന്ന എന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത്.